---
title: "കതിരൂരിൽ അടുക്കള മുറിയിൽ ഭാര്യയെ ബന്ദിയാക്കി കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും, 2 ലക്ഷം പിഴയും "
english_title: "In the case of Kathirur, who held his wife captive and stabbed him to death in the kitchen room, the accused was sentenced to life imprisonment and a fine of 2 lakhs; The verdict was given by the Thalassery 1st Ad.District Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181010/In the case of Kathirur, who held his wife captive and stabbed him to death in the kitchen room, the accused was sentenced to life imprisonment and a fine of 2 lakhs; The verdict was given by the Thalassery 1st Ad.District Court"
published_at: "2024-01-31T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba2fa0be39c_65b9f0617c1d8_65b8d7fe04e56_court.jpg"
keywords: []
---

# കതിരൂരിൽ അടുക്കള മുറിയിൽ ഭാര്യയെ ബന്ദിയാക്കി കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും, 2 ലക്ഷം പിഴയും 

> **Lead Summary:** വീട്ടിലുള്ള അമ്മയും, മറ്റും കിടന്നുറങ്ങിയ ശേഷം അടുക്കള മുറിയിൽ പാത്രം കഴുകയായിരുന്ന ഭാര്യയെ മുറിയിൽ ബന്ദിയാക്കി അടിച്ചും, കുത്തിയും കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും, രണ്ടു ലക്ഷം രൂപ പിഴയും. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്.

## Article Content

വീട്ടിലുള്ള അമ്മയും, മറ്റും കിടന്നുറങ്ങിയ ശേഷം അടുക്കള മുറിയിൽ പാത്രം കഴുകയായിരുന്ന ഭാര്യയെ മുറിയിൽ ബന്ദിയാക്കി അടിച്ചും, കുത്തിയും കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും, രണ്ടു ലക്ഷം രൂപ പിഴയും. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്.

കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വയൽ പീടിക ശ്രീ നാരായണമംത്തിനടുത്ത് താമസിച്ചു വരുന്ന ഡ്രൈവർ കോയോടൻ വീട്ടിൽ കെ.വി.പത്മനാഭനെ ആണ് കേസിലെ പ്രതി. പ്രതിയുടെ രണ്ടാം ഭാര്യ നായാട്ടുപാറ, കോവ്വൂരിലെ ശ്രീജ (40) യെയാണ് പ്രതി കൊലപ്പെടുത്തിയത്.

പിഴത്തുക ശ്രീജയുടെ മക്കൾക്ക് നൽകണം. 2015 ഒക്ടോബർ 6 ന് രാത്രി പതിനൊന്നര മണിയോടെ പ്രതിയുടെ വീട്ടിൽ വെച്ചാണ് കേസിന്നാസ്പദമായ സംഭവം. 2008ലാണ് പ്രതി ശ്രീജയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് പെൺ മക്കളുണ്ട്.

15 വർഷം മുമ്പ് പ്രതി തളിപറമ്പിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്.

കൊല്ലപ്പെട്ട ശ്രീജക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലക്ക് ആധാരമായി ആരോപിക്കപ്പെട്ടത്. ടി. കുമാരന്റെ പരാതിപ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ഡോ.എസ്. ഗോപാലകൃഷ്ണപിള്ള,

ഡോ. ഗോപകുമാർ, തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്. സൂരജ്, സൈന്റിഫിക് അനീഷ് തൈക്കടവൻ, വില്ലേജ് ഓഫീസർ ദിലീപ് കിനാത്തി, പഞ്ചായത്ത് സിക്രട്ടറി എൻ.പവിത്രൻ, പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ കല്യാടൻ, കെ.പ്രേംസദൻ, സുധീഷ്, പി. സീന, കെ.പി. പ്രേമൻ, സുനിൽ കുമാർ, ഫോട്ടോഗ്രാഫർ പുരുഷോത്തമൻ സി.ആർ. തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181010/In the case of Kathirur, who held his wife captive and stabbed him to death in the kitchen room, the accused was sentenced to life imprisonment and a fine of 2 lakhs; The verdict was given by the Thalassery 1st Ad.District Court)